kummanam rajashekaran against pinarayi vijayan

kummanam

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയവിവേചനം പാടില്ലെന്നും കുമ്മനം പറഞ്ഞു.

സഭകള്‍ അനുകൂലിച്ചിട്ടു പോലും മുഖ്യമന്ത്രി എന്തിന് വികാരംകൊള്ളുന്നുവെന്നും സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കുള്ള അവിശുദ്ധബന്ധം അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Top