ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്റെ കത്ത്

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കത്ത്.

എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ തച്ചങ്കരിയെ സംരക്ഷിച്ചെന്ന് കുമ്മനം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമനത്തെ ഹൈക്കോടതി വിമര്‍ശിച്ചിട്ടും സര്‍ക്കാര്‍ തച്ചങ്കരിക്ക് താക്കീത് മാത്രമാണ് നല്‍കിയത്. ടി.പി സെന്‍കുമാര്‍ തച്ചങ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനം കത്തയച്ചത്.

Top