തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

kummanam rajasekharan

ആലപ്പുഴ : നിയമലംഘനങ്ങളുടെ നീണ്ടനിരതന്നെ നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോടതി വിധിക്ക് ശേഷമേ നടപടിയെടുക്കുവെന്ന നിലപാട് ശരിയല്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

രാജിവെച്ചില്ലെങ്കില്‍ ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രിയാണ് ചാണ്ടിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിജിലന്‍സ് ത്വരിതാന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കരുതെന്ന് എം.എം.ഹസനും ആവശ്യപ്പെട്ടു

Top