Kummanam Rajasekharan – truth

തിരുവനന്തപുരം: സത്യം വെട്ടിത്തുറന്ന് പറയുന്നവര്‍ നാട് നന്നാവണമെന്ന ആഗ്രഹമുള്ളവരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ എല്ലാം സുഭിക്ഷവും സമൃദ്ധവും എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

വളരെ ദയനീയമാണ് കേരളത്തിന്റെ സ്ഥിതി. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കേരളത്തിനുള്ളത്. ഇത് വരുത്തിവച്ചതാരാണ്. ഏത് രംഗത്താണ് പുരോഗതിയുള്ളത്.

പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ദയനീയമായ സ്ഥിതി വിശേഷത്തെക്കുറിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ. പേരാവൂരില്‍ കുട്ടികള്‍ക്ക് മാലിന്യം കഴിക്കേണ്ടി വന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവജാതശിശുക്കളെ നഷ്ടപ്പെട്ട അട്ടപ്പാടിയിലെ അമ്മമാരുടെ ദുഃഖം എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മനസിലാവാത്തതെന്നും കുമ്മനം ചോദിച്ചു.

Top