ലോക്സഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കുമ്മനം

kummanam

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയുടെ കാര്യത്തിൽ തർക്കമില്ലെന്ന് കുമ്മനം രാജശേഖരൻ.

കേന്ദ്രത്തിന്റെ തീരുമാനം എന്ത് തന്നെയായാലും അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും കുമ്മനം പറഞ്ഞു. പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് കാരണം തൃശൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളി മനസുതുറക്കാത്തതാണെന്നാണ് വിലയിരുത്തുന്നത്.

ബിജെപി പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസ് നിലപാട്. എന്നാൽ, തുഷാർ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.

Top