നേമത്ത് ജയം ബിജെപിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ഇടത് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തേക്കും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുമെന്നാണ് ശിവന്‍കുട്ടിയുടെ ആത്മവിശ്വാസം. എന്നാല്‍ ഇത്തവണയും ജയം ബിജെപിക്ക് ആയിരിക്കുമെന്നാണ് കുമ്മനം രാജശേഖരന്‍ അവകാശപ്പെടുന്നത്.

ഇടത് അനുഭാവ വോട്ടുകളില്‍ അടിയൊഴുക്കുണ്ടായിട്ടില്ലെന്നും ജയിക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്ന് കുമ്മനവും പറയുന്നു. തന്നെ തോല്‍പിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചുവെന്നും ബിജെപി സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു.

എല്‍ഡിഎഫ് – യുഡിഎഫ് രഹസ്യ ധാരണ എങ്ങനെ പ്രവര്‍ത്തിച്ചു എന്നറിയില്ലെന്നും തന്നെ തോല്‍പ്പിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മുദ്രാവാക്യമെന്നും കുമ്മനം ആരോപിക്കുന്നു. കൊടുക്കല്‍ വാങ്ങല്‍ കൊണ്ട് ചിലത് സംഭവിക്കാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞ കുമ്മനം ഇത് തിരിച്ചടി ആകുമോ എന്നു പറയാനാകില്ലെന്നും പറയുന്നു.

Top