ഗവര്‍ണര്‍ പദവി ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം

ന്യൂഡല്‍ഹി : ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നാണ രാഷ്ട്രപതി പുറത്തിറക്കിയത്.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന.

കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മറുപടി. ‘മറ്റുള്ളവര്‍ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അതു ലഭിക്കാതെ ഇതിന്മേല്‍ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ലന്നും കുമ്മനം വ്യക്തമാക്കി.

Top