കനത്ത മഴ; ദുരിതബാധിതര്‍ക്ക് സഹായവുമായി മിസോറാം ഗവര്‍ണര്‍

kummanam rajasekharan

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു;ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒത്തു ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തില്‍ എത്തിയിരുന്നു. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

Top