Kummanam Rajasekharan, p.p mukundan – bjp

തിരുവനന്തപുരം: പി.പി. മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സാധാരണ പ്രവര്‍ത്തകനായിട്ടാണ് മടങ്ങിവരുന്നത്. ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

ബിജെപി സംഘടനാ സെക്രട്ടറിയായിരുന്ന മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആര്‍എസ്എസ് ഘടകം പച്ചക്കൊടി കാണിച്ചെങ്കിലും ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ചില നേതാക്കള്‍ എതിര്‍ത്തിരുന്നു.

മുകുന്ദന്‍ ബിജെപിലേക്ക് നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയിലായതിനാല്‍, പാര്‍ട്ടിയില്‍നിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആര്‍എസ്എസ് നേതൃത്വം വിലയിരുത്തി. ഇതു തിരിച്ചുവരവിനു തടസ്സമായി.

എന്നാല്‍ തിരഞ്ഞെടുപ്പു സമയത്തു മുകുന്ദനെപ്പോലുള്ളവരെ മാറ്റിനിര്‍ത്തുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നു ആരോപണമുയര്‍ന്നു. എന്തായാലും മുകുന്ദന്റെ തിരിച്ചുവരവു ബിജെപിക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നാണു സംസ്ഥാന ബിജെപി നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്.

Top