ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനമെന്ന് കുമ്മനം

SREEDHARAN-AND-KUMMANAM

തിരുവനന്തപുരം : പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച ഏറ്റവും യോഗ്യമായ പദവിയാണ് മിസോറാം ഗവര്‍ണര്‍ സ്ഥാനമെന്ന് കുമ്മനം രാജശേഖരന്‍.

ഭരണനൈപുണ്യമുള്ള നിയമവിദഗ്ധനാണ് ശ്രീധരന്‍ പിള്ള. അഭിഭാഷകനായ ശ്രീധരന്‍ പിള്ള പ്രവര്‍ത്തന പാരമ്പര്യവും പരിചയവുമുള്ളയാണ്. അതുകൊണ്ടുതന്നെ ഈ പദവിക്ക് ഏറ്റവും അര്‍ഹനാണ് അദ്ദേഹമെന്നും കുമ്മനം അറിയിച്ചു.

അധ്യക്ഷ പദവിയില്‍ ശ്രീധരന്‍ പിള്ളയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. മാത്രമല്ല, അദ്ദേഹത്തിന് അതിലും ശ്രേഷ്ഠമായ പദവിയാണ് നല്‍കിയിരിക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ നിയമനം എന്നതും ശ്രദ്ധേയമാണ്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മോര്‍മു ആകും ജമ്മു കശ്മീര്‍ ഗവര്‍ണര്‍.

നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു അന്ന് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.

Top