നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍

kummanam

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. എന്‍ഡിഎയും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

2016 ല്‍ ഒ. രാജഗോപാല്‍ മത്സരിച്ച് വിജയിച്ച നേമം ഇത്തവണയും എന്‍ഡിഎയ്ക്കൊപ്പമാണെന്നാണ് ആദ്യഘട്ട ഫലസൂചകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ കുമ്മനം രാജശേഖരനാണ് മണ്ഡലത്തില്‍ ലീഡ് തുടരുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Top