പൗരത്വ നിയമ ഭേദഗതി; പിണറായി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാകാന്‍ കുമ്മനം

kummanam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷിയാകാനാണ് കുമ്മനത്തിന്റെ തീരുമാനം.

കേസില്‍ എതിര്‍ കക്ഷിയാവാന്‍ കുമ്മനം രാജശേഖരന്‍ സുപ്രീംകോടതിയില്‍ ഇതിനോടകം ഹര്‍ജി നല്‍കി. അതേസമയം, കേസിനായുള്ള ചെലവ് മന്ത്രിമാരില്‍ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതുമുതല്‍ ബിജെപി എതിര്‍പ്പുമായി രംഗത്തുണ്ട്. നിയമപരമായി സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനെന്ന നിലയില്‍ അറിക്കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം തന്നോട് അഭിപ്രായം ചോദിച്ചിട്ടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത് എന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചിരുന്നു.

Top