ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

കൊച്ചി: ഷുഹൈബ് വധത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി വിജയന്‍ ഭരണത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും, കോടതിയില്‍ നിന്ന് ഇത്രയധികം തിരിച്ചടികള്‍ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കുമ്മനം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണം. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് വീണ്ടും രൂക്ഷ വിമർശമാണ് പൊലീസിനും ആഭ്യന്തര വകുപ്പിനും ഏൽക്കേണ്ടി വന്നത്.
കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് ഉടനെയാണ് ഹൈക്കോടതി സർക്കാര്‍ വാദം തള്ളിയത്. പിണറായി വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതം. സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ. നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് ഇത്രയധികം തിരിച്ചടികൾ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. തിരിച്ചടികൾ നേരിടാൻ മാത്രമായി കേരളത്തിന് ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോ.

Top