‘ഗാന്ധിദര്‍ശനം അനുഷ്ഠിക്കാനുള്ളത്’ മൂലധനവും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വായിച്ച് ഉപേക്ഷിക്കാനുള്ളത്

കണ്ണൂര്‍ : ഗാന്ധിദര്‍ശനം ഒരനുഭവവും അനുഭൂതിയുമായതിനാല്‍ അത് അനുഷ്ഠിക്കാനുള്ളതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മൂലധനവും, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും സിദ്ധാന്തങ്ങളായതിനാല്‍ അതു വായിച്ച് ഉപേക്ഷിക്കാനുള്ളതാണ്, അതുകൊണ്ടാണ് ഇന്ന് ഒരു കമ്യൂണിസ്റ്റുകാരന്റെ വീട്ടില്‍പോലും ഈ പുസ്തകങ്ങളില്ലാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്നെവിടെയും കമ്യൂണിസം പ്രസംഗിക്കുന്നതു കേള്‍ക്കാനില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം പ്രസംഗിച്ചു നടന്ന കമ്യൂണിസ്റ്റുകാരുടെ നാവില്‍നിന്ന് ഇന്ന് അയ്യപ്പശരണമന്ത്രമാണു കേള്‍ക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി.

Top