കുമ്മനം രാജശേഖരന് ഡി-ലിറ്റ്; സമ്മാനിച്ചത് ജെജെടി സർവകലാശാല

ജയ്പുര്‍ : മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു.

ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാൻ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല എന്നിവരാണു ഡി ലിറ്റ് സമ്മാനിച്ചത്. സാമൂഹ്യ സേവനരംഗത്തെ സേവനങ്ങള്‍ മുൻനിര്‍ത്തിയാണ് കുമ്മനത്തിന് യൂണിവേഴ്സിറ്റി ഡിലിറ്റ് സമ്മാനിച്ചത്.

മികച്ച പാരമ്പര്യമുള്ള ജെജെടി യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച ബിരുദം വലിയ അംഗീകാരമാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

രാജ്യപുരോഗതിയ്ക്ക് രൂപം നല്‍കുന്നതിൽ മുൻകൈയെടുത്ത വ്യവസായ പ്രമുഖരായ ബജാജ്, മിത്തൽ, ഗോയങ്ക, ഡാൽമിയ തുടങ്ങിയവരുടെയും ഇന്ത്യൻ സൈന്യത്തിന് 64000 സൈനികരെ സംഭാവന ചെയ്യുകയും ചെയ്ത ജുൻജുവിന്‍റെ മണ്ണിൽ എത്താനായതിൽ അഭിമാനമുണ്ടെന്നും പുരസ്കാരം സ്വീകരിച്ചു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

Top