സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം

bjp

പാലക്കാട്: സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തന നിരീക്ഷണ റിപ്പോര്‍ട്ടുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത്. യുവ നേതാക്കളുടെ പ്രവര്‍ത്തനം, കുമ്മനം സംസ്ഥാന അധ്യക്ഷനായ ശേഷമുള്ള കാലയളവിലെ മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തന രീതി എന്നിവയെല്ലാം നിരീക്ഷിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ആരോപണവിധേയരുടെ മുന്‍കാല പ്രവര്‍ത്തനവും ശേഖരിച്ചിട്ടുണ്ട്.

മുരളീധരപക്ഷക്കാരനായ കെ. സുരേന്ദ്രന്‍, കൃഷ്ണദാസ് പക്ഷക്കാരനായ എം.ടി രമേശ് എന്നിവരുടെ പേരുകള്‍ക്കാണ് മുഖ്യപരിഗണന. മെഡിക്കല്‍ കോഴ വിവാദമാണ് എം.ടി രമേശിന് തിരിച്ചടി. കെ. സുരേന്ദ്രനോട് ആര്‍.എസ്.എസ് നേതൃത്വത്തിന് എതിര്‍പ്പുണ്ട്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ ഗുണം ചെയ്തില്ലെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്‌.

Top