ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ ഉറച്ച ഭക്തിമൂലം സാധിക്കുമെന്ന് കുമ്മനം

kummanam

തിരുവല്ല: വിശ്വാസത്തിലധിഷ്ഠിതമായ സമൂഹത്തിന് മാത്രമായിരിക്കും നവകേരളം സൃഷ്ടിക്കപ്പെടുവാന്‍ സാധിക്കുകയുള്ളൂവെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

ഭക്തന്റെ ഉറച്ച ഭക്തിക്ക് മുമ്പില്‍ ഏത് പ്രതിസന്ധിയും നിഷ്പ്രഭമാകുമെന്നതാണ് ഭാരതീയ പുരാണങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് തരുന്നതെന്നും ശ്രീരാമചന്ദ്രന്‍ പോലും സേതുബന്ധനത്തിന് മുതിര്‍ന്നപ്പോള്‍ ചെറിയ തടസങ്ങള്‍ മറികടന്ന് ഹനുമാന് നിഷ്പ്രയാസം സമുദ്രം കടക്കാന്‍ സാധിച്ചത് ഭഗവാനോടുള്ള ഭക്തിമൂലമാണെന്നും ഇപ്പോഴുള്ള താത്ക്കാലിക പ്രതിബന്ധങ്ങള്‍ നേരിട്ടാലും ക്ഷേത്രാചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ അയ്യപ്പന്മാര്‍ക്ക് അവരുടെ ഉറച്ച ഭക്തിമൂലം സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top