Kummanam Rajasekharan-BJP Cor-Committee

കൊച്ചി: ഇത്തവണ ബി.ജെ.പി ജയിക്കാനും ഭരിക്കാനുമാണ് മത്സരിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അമിത് ഷാ പങ്കെടുത്ത കോര്‍ കമ്മിറ്റിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണ്. ബിജെപിയെ അംഗീകരിക്കുന്ന, ആശയങ്ങളോടു ചേരുന്ന ആര്‍ക്കും സ്വാഗതം. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top