കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറാക്കി രാഷ്ട്രപതിയുടെ ഉത്തരവ്‌

തിരുവനന്തപുരം ; ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.

നിലവില്‍ നിര്‍ഭയ് ശര്‍മയാണ് മിസോറാമിന്റെ ഗവര്‍ണര്‍. ഇദ്ദേഹത്തെ മാറ്റിയാണ് കുമ്മനത്തെ നിയമിക്കാനുള്ള തീരുമാനം. ഇന്ത്യന്‍ നിന്ന് വിരമിച്ച ശര്‍മ 2015 മെയ് 26 നാണ് മിസോറാം ഗവര്‍ണറായത്. 2015 ലാണ് ഹിന്ദുഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. കുമ്മനം ഗവര്‍ണറാകുന്നതോടെ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തേണ്ടിവരും.

Top