പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണം ; കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയിലേക്ക്

kummanam rajasekharan

തിരുവനന്തപുരം : പിവി അന്‍വര്‍ എംഎല്‍എയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ വ്യാഴാഴ്ച ഹര്‍ജി നല്‍കും.

പിവി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ നിയമയുദ്ധവും ജനകീയ സമരവും ശക്തമാക്കുമെന്ന് കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ജനുവരി 4 ന് കോഴിക്കോട്ട് രാപകല്‍ സമരം നടത്തും. ചില രേഖകള്‍ ലഭിക്കാന്‍ വൈകിയതിനാലാണ് നിയമപരമായ യുദ്ധത്തിന് താമസം നേരിട്ടത്. അവധിക്ക് ശേഷം കോടതി തുറന്നാല്‍ നിയമപരമായ നടപടികള്‍ തുടക്കം കുറിക്കുമെന്നും കുമ്മനം പറഞ്ഞിരുന്നു.

പാരിസ്ഥിതിക അനുമതി ലഭിക്കാതെയാണ് പല പദ്ധതികളും എംഎല്‍എ അനധികൃതമായി ആരംഭിച്ചത്. ഇത് പൊളിച്ചു നീക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് ഇപ്പോഴും പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് നല്‍കിയിട്ടില്ല. വാട്ടര്‍ തീം പാര്‍ക്കില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതിയാണ്.

Top