ഹരിയാന അക്രമങ്ങളുടെ പേരില്‍ പിണറായി ഉറഞ്ഞു തുള്ളുന്നതെന്തിന്?: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തുനടക്കുന്ന അക്രമങ്ങളുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉറഞ്ഞുതുള്ളുന്നത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഇതര സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയോര്‍ത്ത് വേവലാതി കൊള്ളുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സ്വന്തം സ്ഥലത്തെ ക്രമസാധാനനില ഭദ്രമാക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറുപ്പില്‍ പറഞ്ഞു.

Top