പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണമെന്നും കുമ്മനം പറഞ്ഞു.

പള്ളിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി മാത്രമാണ് പ്രശ്നപരിഹാരത്തിന് ആത്മാര്‍ത്ഥമായി കഠിനാധ്വാനം നടത്തിയത്. ഇതിലൂടെ ക്രൈസ്തവ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ സാധിച്ചെന്നും കുമ്മനം പറഞ്ഞു.

പിണറായി വിജയന്‍ ശബരിമല വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്ന ഭക്തജന വിരുദ്ധമായ എല്ലാ നിലപാടുകളും ഈ നാട്ടിലെ വോട്ടര്‍മാര്‍ മറന്നിട്ടില്ല. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭക്തരോട് ചെയ്ത ദ്രോഹം ജനങ്ങള്‍ മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Top