kummanam rajasekharan against ldf strike

തിരുവനന്തപുരം: റിസര്‍വ്വ്ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി എല്‍.ഡി.എഫ് നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന സമരത്തില്‍ നിന്ന് എല്‍.ഡി.എഫ് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നിഷേധിക്കുന്നത് നിയമവാഴ്ചയുടെ തകര്‍ച്ചയാണെന്നും കുമ്മനം പറഞ്ഞു.

Top