kummanam rajasekaran’s statement about km mani

തിരുവനന്തപുരം: യുഡിഎഫ് വിടുന്ന സാഹചര്യത്തിൽ ഭാവി നിലപാട് എന്ത് എന്ന കാര്യത്തിൽ തീരുമാനിക്കേണ്ടത് മാണിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

എന്തു ചെയ്യണമെന്നും എങ്ങോട്ട് പോകണമെന്നും തീരുമാനിക്കേണ്ടത് മാണിയാണ്.

കേരള കോൺഗ്രസിനെ എൻഡിഎയിലേക്ക് ക്ഷണിച്ചിട്ടില്ല. അവരുടെ കാര്യം തീരുമാനിക്കേണ്ടത് അവരാണ്. എൻഡിഎ ഒരു അധ്യായവും തുറക്കുകയോ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

Top