kummanam-mohanlal

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ച വിഷയത്തില്‍ നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

നോട്ട് പിന്‍വലിച്ചതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്കെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് ഇവിടെ നടക്കുന്നത്.

നല്ലകാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവരെ തേജോവധം ചെയ്യുകയും വ്യക്തിഹത്യ നടത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍, ഇതൊന്നും മോഹന്‍ലാലിനെപ്പോലെ പകിട്ടുള്ള നടനെ ബാധിക്കില്ല. കേരള ജനതയുടെ മനസ്സില്‍ ഉജ്വലമായ സ്ഥാനം നേടിയ വ്യക്തിയാണ് അദ്ദേഹം.

സഹകരണ വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ധനമന്ത്രിയുമായി ചര്‍ച്ചയില്ലെന്ന സര്‍ക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്നും കുമ്മനം ആരോപിച്ചു.

Top