കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തില്ല; കുമ്മനത്തിന്റെ വിശദീകരണം

കോഴിക്കോട്: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മറ്റ് ചില പരിപാടികള്‍ നേരത്തെ ഏറ്റതിനാലാണ് താന്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കുമ്മനം വിശദീകരിച്ചു. കെ സുരേന്ദ്രന്റെ ഉള്ളിയേരിയിലെ സ്വീകരണ വേദിയിലാണ് കുമ്മനം രാജശേഖരന്റെ വിശദീകരണം.

വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച കുമ്മനം സംസ്ഥാനത്ത് ഭാരതീയ ജനാതാ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അവകാശപ്പെട്ടു. കുമ്മനം രാജശേഖരന് പുറമെ ശോഭ സുരേന്ദ്രനും സ്ഥാനാരോഹണ ചടങ്ങിനെത്തിയില്ല. നേതാക്കളുടെ വിട്ടുനില്‍ക്കല്‍ വിവാദമായതിന് പിന്നാലെ ചടങ്ങ് തീരാനിരിക്കെ, എഎന്‍ രാധാകൃഷ്ണനും എംടിരമേശും ഓഫീസിലെത്തിയിരുന്നു. സുരേന്ദ്രന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു എഎന്‍ രാധാകൃഷ്ണന്‍.

Top