Kummanam criticizes Pinarayi

തിരുവനന്തപുരം: ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പിണറായി മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുക്കുമ്പോള്‍ സിപിഐ(എം) പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും കുമ്മനം ആരോപിച്ചു.

കയ്പ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സിപിഐ(എം)-ബിജെപി സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Top