Kummanam comment on Oommenchandy’s statement

തിരുവനന്തപുരം: ചിലയിടങ്ങളില്‍ ബിജെപിയുമായാണ് യുഡിഎഫിന്റെ മല്‍സരമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയെന്ന പതിവുതന്ത്രം തന്നെയാണ് ഇത്തവണയും.

അതേസമയം പരസ്പരം സഹകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പൊതുഇടങ്ങള്‍ കണ്ടെത്തുകയാണെന്നും കുമ്മനം ആരോപിച്ചു.

നരേന്ദ്ര മോദി ഒരുതവണ വന്നപ്പോള്‍തന്നെ ഇരുകൂട്ടരും പരിഭ്രാന്തരായെന്നും അദ്ദേഹം പറഞ്ഞു.

Top