kummanam – bjp – election

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വൈകുന്നത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനാകും.

ബിഡിജെഎസ് നേതാക്കള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഉടന്‍ അവരുമായുള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തും. താന്‍ അടക്കമുള്ള കോര്‍ കമ്മിറ്റി നേതാക്കള്‍ മല്‍സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിറ്റി കൈകൊള്ളുമെന്നും കുമ്മനം പറഞ്ഞു.

Top