മത്സ്യതൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസംഘത്തോട് കുമ്മനം

തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തോട് മത്സ്യതൊഴിലാളികള്‍ക്കു ലൈഫ്ജാക്കറ്റ് നല്‍കണമെന്നും ബോട്ടുകളില്‍ ജിപിഎസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

മത്സ്യതൊഴിലാളികള്‍ പുരാതന മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും, അതിനാല്‍ ദുരന്തത്തെ നേരിടാന്‍ സാധിച്ചില്ലെന്നും, ഇതിനു പകരം ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും മത്സ്യബന്ധനം ശാസ്ത്രിയമാക്കണമെന്നും കുമ്മനം കേന്ദ്രസംഘത്തെ അറിയിച്ചു.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.

ദുരിതാശ്വാസം, പുനര്‍നിര്‍മാണം, പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7,340 കോടിയുടെ പാക്കേജാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top