ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം

kummanam rajasekharan

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ ക്രിമിനല്‍ കേസില്‍ തന്നെ പ്രതിയാക്കി. കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തതെന്നും കുമ്മനം വ്യക്തമാക്കി.

ആറന്‍മുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതല്‍ തനിക്കെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എം. ശിവശങ്കറിന്റെ അറസ്റ്റ് മറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് കുമ്മനം ആരോപിച്ചു.

Top