kummanam aganist to omman chandi assumbly election

തിരുവനന്തപുരം: പൊതുജീവിതത്തില്‍ ധാര്‍മ്മികതയ്ക്കും മാന്യതയ്ക്കും അല്‍പമെങ്കിലും സ്ഥാനമുണ്ടെന്ന് കരുതുന്നെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടേയും പേരില്‍ നാളിതുവരെ ഉണ്ടാകാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് തന്നെ കളങ്കമാണ്. തന്നെ അപമാനിച്ചു എന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നതാണ് നിയമം.

കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് സരിത തന്നെ സമ്മതിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണം. എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഉമ്മന്‍ചാണ്ടി.

Top