Kummanam against Oommen Chandy

പാലക്കാട്: തൃശ്ശൂര്‍ വിജിലന്‍സ് കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

വിമോചനയാത്രയ്ക്ക് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഉടന്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണോയെന്ന് എല്‍.ഡി.എഫും യു.ഡി.എഫും വ്യക്തമാക്കണം. രണ്ട് മുന്നണികളും ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. അഴിമതിയില്‍ ‘ഞാനാണ് മുന്നില്‍’ എന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Top