kummanam against kerala government

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ആരാധന സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും മേല്‍ കൈകടത്തുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിലെ തിരുമല ദേവസ്വം പിടിച്ചെടുക്കാനുള്ള നീക്കം. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ഈ നടപടിക്കെതിരെ ബിജെപി ശക്തമായി രംഗത്തിറങ്ങും, കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതവിഭാഗത്തില്‍ പെട്ടവരോടും ഒരേ സമീപനം കൈക്കൊള്ളുമ്പോള്‍ ഇടതു സര്‍ക്കാരിന്റെത് ഇരട്ടത്താപ്പാണ്. ഈ കടന്നാക്രമണം അംഗീകരിക്കാന്‍ കഴിയില്ലന്നും കുമ്മനം വ്യക്തമാക്കി.

മത വിവേചനം കാട്ടുന്ന പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയെ തീരു എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം

Top