കുമ്കി 2 ന്റെ രണ്ടാംഘട്ട ചിത്രീകരണം ബാങ്കോക്ക് ഒറ്റപ്പാലം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി

kumki-2

മിഴില്‍ വന്‍ വിജയം നേടിയ കുമ്കിയുടെ രണ്ടാം ഭാഗം എന്ന നിലയില്‍ ഇറങ്ങുന്ന കുമ്കി 2 ന്റെ രണ്ടാംഘട്ട ചിത്രീകരണം ബാങ്കോക്ക്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.

ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണം അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് സംവിധായകന്‍ പ്രഭു സോളമന്‍ അറിയിച്ചു.

കുമ്കിയുമായി കുമ്കി 2 വിന് ബന്ധമൊന്നുമില്ല എന്നാല്‍, ആനയുമായി ചുറ്റിപറ്റി തന്നെയാണ് കുമ്കി 2 ന്റെ കഥാതന്തുവും. ഒരു ആനക്കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കുട്ടിയാനക്കായി ധാരാളം അലയേണ്ടി വന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും ഇതിനായി നടന്നു. ശ്രീലങ്ക ബര്‍മ എന്നിവിടങ്ങളിലും ആനക്കുട്ടിക്കായി നടന്നു എന്നാല്‍ ഇവിടെ നിന്നെല്ലാം അനുവാദം കിട്ടുന്നതിന് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അവസാനം തങ്ങള്‍ക്ക് തായ് ലാന്‍ഡില്‍ അതിനുള്ള അവസരം ഉണ്ടായി അതിനാല്‍ കുമ്കി 2 ന്റെ ഒന്നാംഘട്ട ചിത്രീകരണം തായ് ലാന്‍ഡില്‍ വച്ചും രണ്ടാംഘട്ടം കേരളത്തിലെ ഒറ്റപ്പാലത്തും വച്ച് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.

കുമ്കി 2 ന്റെ അവസാന ഘട്ട ചിത്രീകരണം കേരളത്തിലായിരിക്കുമെന്നും പ്രഭു സോളമന്‍ പറഞ്ഞു. പുതുമുഖമായ മതിഅഴകന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ നായികാ കഥാപാത്രത്തെ ഇതുവരെ ഉറപ്പിച്ചിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചു. ദിവസങ്ങള്‍ക്കകം തങ്ങളുടെ നായികയെ അറിയിക്കാമെന്നും സംവിധായകന്‍ വ്യക്തമാക്കി. ആര്‍ ജെ ബാലാജി, ശ്രീനാഥാ, കോലങ്ങള്‍ തിരുചെല്‍വം, ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top