യുനെസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃക പട്ടികയില്‍ കുംഭമേള

ന്യൂഡല്‍ഹി: കുംഭമേളയ്ക്ക് യുനെസ്‌കോ അംഗീകാരം. മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് കുംഭമേള സ്ഥാനം പിടിച്ചിരിക്കുന്നത്.

വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുനെസ്‌കോ പട്ടികയില്‍ കുംഭമേള ഇടംനേടിയത്.

അലഹാബാദ്, ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.

ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് അവര്‍ണനീയ സാസ്‌കാരിക പൈതൃക സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി കുംഭമേളയെ തിരഞ്ഞെടുത്തത്.

Top