കുംഭമേളയ്ക്ക് ഇന്ന് ആരംഭം : പ്രാര്‍ത്ഥനകളുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍

അലഹബാദ് : കുംഭമേളയ്ക്ക് ഇന്ന് തുടക്കം. ത്രിവേണിസംഗമത്തിലെ സ്‌നാനത്തിനും പൂജകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തി.

ജനുവരി 15ന് പ്രയാഗ് രാജിലെ ത്രിവേണി സ്‌നാനഘട്ടങ്ങളിലാണ കുംഭമേള ആരംഭിക്കുന്നത്. 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുംഭമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 192 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുംഭമേളയില്‍ പങ്കെടുക്കുക.

പ്രവാസ് ദിവസ് ജനുവരി 22ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. 23ലെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. തിരക്ക് നിയന്ത്രിക്കാനും ചിട്ടയോടു കൂടി പരിപാടികള്‍ നടത്താനും സാങ്കേതിക വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് കുംഭമേളയ്ക്കായി ഒരുക്കിയ ക്യാമ്പില്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ദിഗംബര്‍ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്

Top