‘മെല്ലെ മിഴികള്‍’ . . . കുമ്പാരീസിലെ വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം പുറത്തുവിട്ടു

കുമ്പാരീസ് ചിത്രത്തിലെ ഗാനം പുറത്തുവിട്ടു ആലപ്പുഴയുടെ നഗരപ്രദേശത്തെ യുവാക്കളുടെ കഥ പറയാന്‍ എത്തുന്ന പുതിയ ചിത്രമാണ് കുമ്പാരീസ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘മെല്ലെ മിഴികള്‍’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസന്‍ ആണ്.

അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) എന്നിവരേയും അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വില്‍സണേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

പുതുമുഖ താരങ്ങളായ റോണ,ആന്‍ഡ്രിയ, ഷാനു ബൂട്ടോ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമേശ് പിഷാരടി, വിജയകുമാര്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍, ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരാണവര്‍. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുമ്പാരീസ് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നൊരു ചിത്രമാണ്.

Top