കുമ്പളങ്ങി നൈറ്റ്‌സ്: ഡിലീറ്റഡ് സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ല്ലാത്തരം പ്രേഷകരേയും ഒരുപോലേ എന്റര്‍ടെയിന്‍ ചെയ്ത സിനിമയാണ് നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റസ്.ഇപ്പോഴിതാ സിനിമയിലെ ഡിലീറ്റ് ചെയ്ത സീന്‍ പുറത്തുവിട്ടിരിക്കുകയാണ്. അമ്മയെ വീട്ടിലേയ്ക്ക് തിരിച്ച് വിളിക്കാന്‍ പോകുന്നതിന് മുമ്പ് വെള്ള ഡ്രസ് വാങ്ങാന്‍ പോകുന്ന സീനാണ് പുറത്ത് വിട്ടിരിക്കുന്നത്.

നാല് ആണുങ്ങള്‍ മാത്രം ഉളള വീട്ടില്‍ സ്ത്രീകള്‍ ആരും ഇല്ല എന്ന ചീത്തപ്പേര് മാറികിട്ടാന്‍ മടത്തില്‍ പോയ അമ്മയെ തിരിച്ച് വിളിക്കാന്‍ കഷ്ടപ്പെടുന്ന സഹോദരങ്ങളെ നമ്മള്‍ ചിത്രത്തില്‍ കണ്ടതാണ്. നാല് സഹോദരങ്ങളും ചേര്‍ന്ന് അമ്മയെ കാണാന്‍ ചെല്ലുന്നതും അമ്മയെ തിരിച്ച് വിളിക്കുന്ന സീനുമെല്ലാം പ്രേഷകരില്‍ പുഞ്ചിരി വിടര്‍ത്തിയിരുന്നു. എന്നാല്‍ അമ്മ മക്കളോടൊപ്പം ചെല്ലാന്‍ കൂട്ടാക്കുന്നില്ല. ഈ സീനിനു മുമ്പ് സജി, ബോണി, ബോബി, ഫ്രാങ്കി എന്നിവര്‍ തുണിക്കടയില്‍ എത്തി വെള്ള ഷര്‍ട്ടുകള്‍ വാങ്ങുന്ന രംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Top