കുമ്പളങ്ങി നൈറ്റ്‌സ്; ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു

കുമ്പളങ്ങി നൈറ്റ്‌സിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ഉയിരില്‍ തൊടും തളിര് എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാംമാണ് സംഗീതം സംവിധാനം ചെയ്തിരിക്കുന്നത്.

മധു സി നാരായണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശ്യാം പുഷ്‌കറാണ്. ഷെയ്ന്‍ നിഗം, ഫഹദ്, ശ്രീനാഥ് ഭാസി, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top