‘കുമ്പളങ്ങി നൈറ്റ്‌സ്,; ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ ‘ചെരാതുകള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടത്.

അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയും, സുധിനും ചേര്‍ന്നാണ്. സൗബിന്‍ ഷാഹിര്‍,ശ്രീനാഥ് ഭാസി,ഷെയ്ന്‍ നിഗം,മാത്യു തോമസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Top