ഷെയ്ന്‍ നായകനാകുന്ന ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

shane nigam

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ മധു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും നിര്‍മാതാക്കളാകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഫഹദ് ഫാസില്‍ മറ്റൊരു പ്രധാന റോളില്‍ എത്തുന്നുണ്ട്.

മഹേഷിന്റെ പ്രതികാരം, മായാനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരന്‍ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടങ്ങാനാണ് തീരുമാനം.

Top