കുമ്പളയില്‍ രണ്ട് യുവാക്കളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ രണ്ട് യുവാക്കളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളം സ്വദേശികളായ റോഷന്‍ (21), മണി (19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീകുമാറിന്റെ സുഹൃത്തുക്കളാണ് തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

Top