കുമ്പള പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട്: കാസര്‍കോട് കുമ്പള പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുമ്പളയില്‍ മാത്രം കോവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ചായി.

കുമ്പള സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ ഒരു പൊലീസുകാരനും രോഗബാധിതനാണ്. അങ്ങനെയാണ് കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം അഞ്ച് ആയത്.

Top