കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം ഒരുക്കിയ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് ദി ഫ്രെഷ് ലൈം സോഡാസിൻ്റെ ബാനറിൽ നിർമൽ സഹദേവ്‌, ജിജു ജോൺ, ജേക്സ്‌ ബിജോയ്‌, ശ്രീജിത്ത്‌ സാരംഗ്‌ എന്നിവർ ചേർന്നാണ്.

ജേക്സ്‌ ബിജോയ്‌ ആണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിഗ്‌മെ ടെൻസിംഗ്‌ ആണ്. ജയൻ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ഒരുപാട് ദുരൂഹതകളും, ഭയവും നിറക്കുന്ന ടീസർ ഏറെ പ്രതീക്ഷയാണ് തരുന്നത്.

Top