കവിതസമാഹാരത്തിലൂടെ സാമൂഹ്യനവോത്ഥാനം കുമാരി ദാമോദര്‍ രംഗത്തെത്തുന്നു

ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ ശിഷ്യയും ആര്‍ട് ഓഫ്‌ലിവിംഗ് പരിശീലകയുമായ യുവകവി പറവൂര്‍ സ്വദേശി ശ്രീമതി കുമാരി ദാമോദറിന്റെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം ജൂലായ് 27 ന് ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ കാലടി ആശ്രമത്തില്‍ നടക്കുന്ന സമൂഹ ഗുരുപൂജക്ക് ശേഷം പ്രമുഖ വ്യക്തിത്വങ്ങള്‍ നിര്‍വ്വഹിക്കും.

കവിതാസമാഹാരത്തിന്റെ വിലയായി ലഭിക്കുന്ന തുകയത്രയും പറവൂരിലെ ആര്‍ട്ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണമായും നീക്കിവെച്ചതായി കുമാരി ദാമോദര്‍ വ്യക്തമാക്കി.

വേണ്ടപ്പെട്ട ആരുടെയെങ്കിലും വിവാഹം , കുടിപാര്‍പ്പ് , ജന്മദിനം എന്നുവേണ്ട എന്തിന്റെ പേരിലെങ്കിലും മുടങ്ങാതെ ഒരു വൃക്ഷതൈയെങ്കിലും ഭൂമിക്കു സമര്‍പ്പിക്കുന്ന ഒറ്റയാള്‍ പട്ടാളമായും ഈ പരിസ്ഥിതി പ്രവത്തകയെ നാട്ടുകാര്‍ കാണുന്നു.

തണല്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി കുമാരി ദാമോദര്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകയും ”ഗ്രീന്‍ വെയിന്‍ ”കൂട്ടാളികളും അടുത്ത ദിവസം രംഗത്ത് വന്നിരുന്നു.

സമൂഹത്തിലെ മൂല്യച്യുതികള്‍ക്കു നേരെ അതി ശക്തമായി വിരല്‍ ചൂണ്ടുന്ന എഴുത്തുകാരികളുടെ കൂട്ടത്തില്‍ പറവൂര്‍ സ്വദേശിയും ഇരിങ്ങാലക്കുട കാനറാ ബാങ്ക് ജീവനക്കാരിയുമായ കുമാരി ദാമോദറും ഇടം പിടിക്കുകയാണ്.

സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്തും ഭീഷണിപ്പെടുത്തിയും ജീവിതം ആഘോഷമാക്കിയിരുന്ന സവര്‍ണ്ണ മാടമ്പിമാരുടെ അതിക്രൂരമായ ദുരാചാരങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും മുന്നില്‍ , അടിച്ചമര്‍ത്തപ്പെട്ട പെണ്‍ മനസ്സിന്റെ ആത്മരോഷം തിളക്കുന്ന കാവ്യബിംബങ്ങളെ കാവ്യവത്കരിക്കുകയാണ് യുവ കവിയായ കുമാരി ദാമോദര്‍ തന്റെ കവിതകളിലൂടെ.

വരേണ്യ സംസ്‌കാരത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ലളിതവും ജനകീയവുമായ ശൈലി!
ഉയര്‍ന്ന സാമൂഹികാവബോധവും ഉള്‍ക്കാഴ്ചയുമുള്ളതുപോലെതന്നെ , കടന്നുപോയ ജീവിതത്തിന്റെ ദുരനുഭവങ്ങളും നൊമ്പരങ്ങളും , മുനകൂര്‍പ്പിച്ച ചിന്തയും ഉള്ളതുകൊണ്ടുതന്നെയാണ് കുമാരി ദാമോദറിന്റെ കവിതള്‍ക്ക് ആസ്വാദകരേറെയുള്ളതെന്ന് നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു .

” ഇല വെയിലിനോട് പറഞ്ഞത് ”എന്നപേരില്‍ നൂറിലധികം കവിതകളുടെ പ്രസിദ്ധീകരണം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നടന്നത് . പ്രശസ്ഥ സിനിമാതാരം ദേവന്‍ ,പ്രമുഖ എഴുത്തുകാരന്‍ സുധീര്‍ബാബു , നര്‍ത്തകി രാജശ്രീവാര്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. തുടര്‍ന്ന് ദിവസേന ഒരുകവിത വീതം മുടങ്ങാതെ 100 ദിവസങ്ങളിലായി നവമാധ്യമങ്ങളിലൂടെ ആസ്വാദകരിലെക്കെത്തിക്കുന്നതിന്റെ നൂറാം ദിവസം പൂര്‍ത്തിയായ സന്തോഷഷത്തിലാണ് കുമാരി ദാമോദര്‍.

ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാമെന്നും കുമാരി ദാമോദര്‍ തെളിയിക്കുന്നു. കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെയും ആസനങ്ങളിലൂടെയും ശരീരത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന വ്യായാമമുറയായ യോഗ നിരവധി ആളുകള്‍ക്ക് ആര്‍ട്ട് ഓഫ് ലിവിംഗ് ബാനറില്‍ കുമാരി ദാമോദര്‍ പരിശീലിപ്പിച്ചു വരുന്നുമുണ്ട് .

ഈ കാവ്യസമാഹാരം സ്വീകരിച്ചുകൊണ്ട് കുമാരി ദാമോദറിന്റെ സേവാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാനാഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കും ആര്‍ ഓഫ് ലിവിംഗ് കുടുംബാംഗങ്ങള്‍ക്കും 9995197187 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .

Top