കുമാരസ്വാമി സര്‍ക്കാര്‍ 5 വര്‍ഷവും ഭരിക്കും ; കോണ്‍ഗ്രസ്-ജെഡിഎസ് ധാരണ

ബെംഗളൂരു : ഭരണം നിലനിര്‍ത്താന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ധാരണയിലേക്ക്. കുമാരസ്വാമി സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ഭരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ തീരുമാനമായി. നേതൃയോഗങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്-ജെഡിഎസ് കക്ഷികള്‍ ആണ് സംയുക്തമായാണു പ്രസ്താവന ഇറക്കിയത്. സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള ഒരുനീക്കവും അനുവദിക്കില്ലെന്നും യോഗം നിലപാടു സ്വീകരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് 2 സീറ്റില്‍ മാത്രമാണു ജയിക്കാന്‍ സാധിച്ചത്. ഉപതിരഞ്ഞെടുപ്പു നടന്ന 2 നിയമസഭാ മണ്ഡലങ്ങളിലൊന്ന് കോണ്‍ഗ്രസിനു നഷ്ടമായി.

മല്ലികാര്‍ജുന്‍ ഖര്‍ഗെ, വീരപ്പ മൊയ്ലി, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം കനത്ത പരാജയം ഏറ്റുവാങ്ങി. ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയും ചെറുമകന്‍ നിഖില്‍ ഗൗഡയും പരാജയപ്പെട്ടു. അതേസമയം ആകെയുളള 28 സീറ്റുകളില്‍ 25ഉം നേടിയായിരുന്നു ബിജെപിയുടെ കുതിപ്പ്.

Top