ബി ബി എം പി സര്‍വേ ; കുടുംബത്തിനു മേലുള്ള ആരോപണം നിഷേധിച്ച് കുമാരസ്വാമി

Kumaraswamy.

ബെംഗളൂരു: ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ സര്‍വെയുമായി ബന്ധപ്പെട്ട് കുടുംബത്തിന് മേലുള്ള ആരോപണം നിഷേധിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ബി ബി എം പി സര്‍വേ പ്രകാരം 63 കെട്ടിടങ്ങളിലായി താമസിക്കുന്ന കുടുംബങ്ങള്‍ സ്ഥല നികുതി നല്‍കിയിട്ടില്ല എന്നാണ് വിവരം. അതില്‍ മുന്‍ പ്രധാനമന്ത്രിയും കുമാരസ്വാമിയുടെ അച്ഛനുമായ ദേവ ഗൗഡയുടെ കുടുംബക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളാണ് കുമാരസ്വാമി തള്ളി കളഞ്ഞത്.

കുടിശ്ശികകള്‍ തങ്ങള്‍ കൊടുത്തു തീര്‍ത്തതെന്നായിരുന്നു മന്ത്രിയുടെ വാദം. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവ് കെ.ജെ റാവു, ജെഡി (എസ്) സഖ്യകക്ഷിയായ, ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു

Top