ആർ.എസ്.എസ് ആവശ്യപ്പെട്ടു, കുമ്മനം വരുന്നു സമരം നയിക്കാൻ !

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം.

മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് കുമ്മനം രാജശേഖരനെ രാഷ്ട്രീയത്തിലേക്ക് തന്നെ തിരിക വിളിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി ദേശീയ നേതൃത്വവുമായി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ചര്‍ച്ചകള്‍ നടത്തി. കുമ്മനത്തെ മിസോറാം തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലേക്ക് തിരികെ അയയ്ക്കണമെന്ന ആവശ്യമാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്.

ആര്‍.എസ്.എസ് എതിര്‍പ്പ് അവഗണിച്ചാണ് കുമ്മനത്തെ കഴിഞ്ഞ മേയ് മാസത്തില്‍ മിസോറാം ഗവര്‍ണറായി നിയമിച്ചത്. മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇത് പരിഗണിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ശബരിമല വിഷയമാണ് ഉടനെ കുമ്മനത്തെ തിരിച്ചയയ്ക്കണമെന്നുള്ള ആവശ്യത്തിന് പിന്നില്‍. കഴിഞ്ഞ ഒരാഴ്ചയായി ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വത്തെ സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല.

ഡിസംബര്‍ 11നാണ് മിസോറാം നിയമസഭാ ഫലം പുറത്തുവരുന്നത്. അതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണമുണ്ടാകും. അതിന് ശേഷം ഈ മാസം അവസാനത്തോടു കൂടി കുമ്മനത്തിനെ തിരികെ എത്തിക്കണമെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.

ആർ.എസ്.എസ് ആവശ്യം പരിഗണിച്ച് കുമ്മനത്തെ മിസോറാം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തിരികെ കേരളത്തിലേക്ക് അയക്കുമെന്നാണ് സൂചന

Top