കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; കുമരന്‍ സില്‍ക്‌സ് അടച്ചു പൂട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പ്രമുഖ വസ്ത്ര വ്യാപാരശാലയായ കുമരന്‍ സില്‍ക്‌സ് അധികൃതര്‍ പൂട്ടി. ചെന്നൈ ടി നഗറിലെ കുമരന്‍ സില്‍ക്‌സ് ഷോറൂമില്‍ നിരവധി പേര്‍ ഇടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സാമൂഹിക അകലം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത മറ്റ് കടകളും അടയ്ക്കുമെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കട ഉടമകളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിക്കുകയാണെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കുമരന്‍ സില്‍ക്‌സില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കടയ്ക്കുള്ളിലും പുറത്തുമായുണ്ടായിരുന്ന നൂറുകണക്കിന് ആളുകളില്‍ പലര്‍ക്കും മാസ്‌ക് പോലും ഉണ്ടായിരുന്നില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

Top